സരിതയുടെയും ബിജുവിന്റെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി
കണ്ണൂര്‍|
WEBDUNIA|
PRO
PRO
സോളാര്‍ കേസിലെ പ്രതികളായ സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി. ഇവരുടെ കണ്ണൂരിലെ കേസുകളുടെ ചോദ്യം ചെയ്യലാണ് പൂര്‍ത്തിയാക്കിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഇരുവരെയും കണ്ണൂര്‍ ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കി.
സരിതയെയും ബിജുവിനെയും രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എന്നാല്‍ കാഞ്ഞങ്ങാട്ടെ കേസുകളില്‍ പ്രതികളായ ഇവരെ ചോദ്യം ചെയ്യാന്‍ ഹോസ്ദുര്‍ഗ് കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റ് ലഭിച്ച ശേഷം ഇന്നോ നാളെയോ വീണ്ടും കസ്റ്റഡിയില്‍ എടുക്കാനുള്ള അനുമതി വാങ്ങും.
കണ്ണൂരിലെ കേസില്‍ ബിജു ഒന്നാം പ്രതിയും സരിത മൂന്നാം പ്രതിയുമാണ്. രണ്ടാം പ്രതി സന്തോഷ് കുമാര്‍ ഒളിവിലാണ്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നാണ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ രണ്ടാഴ്ചയ്ക്കകം പണം തിരിച്ചു കൊടുക്കാമെന്ന് ഇവര്‍ പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ പരാതിക്കാരെ അറിയിച്ചിട്ടുണ്ട്.
സൗരോര്‍ജ പാനല്‍ വാഗ്ദാനം ചെയ്തു റിട്ട ഡിഎംഒ ഡോ പികെ ജനാര്ദനന് നായര്‍ ഉള്‍പ്പെടെ ആറ് പേരില്‍ നിന്ന് 80000 രൂപ വീതം സരിതയും ബിജുവും തട്ടിയെടുത്തുവെന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ്.