സമരത്തിനുറച്ച് എല്‍ഡി‌എഫ്; ‘മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ അനുവദിക്കില്ല’

തിരുവനന്തപുരം | WEBDUNIA|
PRO
PRO
സെക്രട്ടറിയേറ്റ് ഉപരോധ സമരം പിന്‍വലിച്ചെങ്കിലും മുഖ്യമന്ത്രിയെ രാജി വെപ്പിച്ചേ അടങ്ങൂവെന്നാണ് എല്‍‌ഡി‌എഫ് തീരുമാനം. അതുകൊണ്ടാണ് സമരത്തിന്റെ അടുത്ത ഘട്ടം പ്രക്ഷോഭമാരംഭിക്കാനും തീരുമാനമായത്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ എല്‍ഡിഎഫ് ഉറച്ച് നില്‍ക്കും. ഇതോടെ രണ്ടാം ഘട്ട ജന സമ്പര്‍ക്ക പരിപാടി മിക്ക ജില്ലകളിലും മാറ്റി വെച്ചു. തീയതി പുനക്രമീകരിച്ച് ജനസമ്പര്‍ക്ക പരിപാടി നടത്താനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടത്തിന്റെ ഒരുക്കങ്ങള്‍ മുഴുവന്‍ ജില്ലകളിലും പൂര്‍ത്തിയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് പ്രതിഷേധം മൂലം പരിപാടി അനിശ്ചിതത്വത്തിലായി. തിരുവനന്തപുരം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവെച്ചതിന് പിന്നാലെ ഈ മാസം 17ന് മലപ്പുറത്ത് നടത്താനിരുന്ന പരിപാടിയും മാറ്റിവച്ചു.

മറ്റ് ജില്ലകളിലെ പരിപാടികളും പ്രതിഷേധം അടങ്ങുന്നത് വരെ മാറ്റിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒന്നാം ഘട്ടത്തിലെ അപാകതകള്‍ പരിഹരിച്ചാണ് രണ്ടാം ഘട്ട ജന സമ്പര്‍ക്ക പരിപാടി വിഭാവനം ചെയ്തത്. രോഗികളടക്കമുള്ളവരുടെ കാത്തിരിപ്പ് ഒഴിവാക്കി പരിപാടി നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം. മലപ്പുറം ജില്ലയില്‍ ലഭിച്ച 10,171 അപേക്ഷകളില്‍ 233 പേരുടെ പരാതികള്‍ ഇതിനകം പരിഹരിച്ച് കഴിഞ്ഞു. 549 പരാതികള്‍ മുഖ്യമന്ത്രിയുടെ പരിഗണനക്കായി നല്‍കിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :