സമഗ്ര ഭൂ നയം അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന് അറിയിച്ചു. ലഭ്യമായ മുഴുവന്‍ മിച്ചഭൂമിയും ഓഗസ്റ്റോടെ അര്‍ഹര്‍ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂ പരിഷ്ക്കരണ അവലോകന ബോര്‍ഡ് നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്തി കെ.പി രാജേന്ദ്രന്. മിച്ച ഭൂമി ഏറ്റെടുക്കുന്നതിലും അത് വിതരണം ചെയ്യുന്നതിലും വേണ്ടത്ര പുരോഗതി ഉണ്ടായില്ല. ഇത് ഗുരുതരമായ വീഴ്ചയാണെന്നും മന്ത്രി പറഞ്ഞു.
ഭൂമിയുടെ ന്യായവില സംബന്ധിച്ച പരാതികള്‍ ഇനിമുതല്‍ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും നേരിട്ട് സമര്‍പ്പിക്കാം. ഇതുവരെ ലഭിച്ച മിച്ചഭൂമി ഓഗസ്റ്റോടെ വിതരണം ചെയ്യും. ഭൂ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ അടുത്തമാസം ആദ്യം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് നിര്‍വഹിക്കും.
ഏതാണ്ട് പതിനായിരം പേര്‍ക്ക് ആദ്യഘട്ടത്തില്‍ ഭൂമി ലഭിക്കും. സംസ്ഥാനത്ത് ന്യായവില ലഭ്യമാക്കുന്ന വെബ് സൈറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. www.igr.kerala.gov.in എന്ന സൈറ്റിലാണ് ന്യായവില ലഭ്യമാകുന്നത്. ഭൂമിയുടെ സര്‍വ്വേ നമ്പരും താലൂക്കും ജില്ലയും നല്കിയാല് സംസ്ഥാനത്തെ ഏത് ഭൂമിയുടെയും ന്യായവില ലഭ്യമാകും.
കേരളത്തിലും പുറത്തുമുള്ളവരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിലെ മുഴുവന്‍ ഭൂമിയുടെയും ന്യായവില വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഭൂമിക്ക് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയിരിക്കുന്നത് എറണാകുളത്ത് എം.ജി റോഡിന് സമീപത്താണ്.
തിരുവനന്തപുരം|
M. RAJU|
സെന്റിന് അറുപത് ലക്ഷത്തോളമാണ് ഇവിടെ വില. സൈറ്റ് ഉദ്ഘാടന ചടങ്ങില്‍ രജിസ്ട്രേഷന് മന്ത്രി എസ്.ശര്‍മ്മയും പങ്കെടുത്തു.