സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളുടെ കൈവശമുള്ള മിച്ച ഭൂമി വീണ്ടെടുക്കുന്നതിനുളള ശ്രമം സര്‍ക്കാര്‍ വേഗത്തിലാക്കും. ഇതിനായി റവന്യൂ ഉദ്യോഗസ്ഥരുടെ ഉന്നത തലയോഗം ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും.
റവന്യൂ മന്ത്രി കെ പി രാജേന്ദ്രനാണ് യോഗം വിളിച്ചിട്ടുള്ളത്. എച്ച് എം ടി ഭൂമിയുമായി ബന്ധപ്പെട്ട മിച്ച ഭൂമി പ്രശ്നത്തില്‍ സ്വീകരിക്കേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്യും.
പതിനായിരക്കണക്കിന് ഏക്കര്‍ മിച്ചഭൂമി വിവിധ സ്ഥാപനങ്ങളുടെയും കൈവശമുളളതായാണ് കണ്ടെത്തിയിട്ടുള്ളത്. പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കൈവശമാണ് ഈ ഭൂമി ഉള്ളത്. മിച്ച ഭൂമിയില്‍ പലതിലും കേസുകളുണ്ട്.
തിരുവനന്തപുരം|
WEBDUNIA|
Last Modified ഞായര്‍, 30 മാര്‍ച്ച് 2008 (12:30 IST)
കേസുകളില്‍ തീര്‍പ്പായ മിച്ച ഭൂമിയും ഏറ്റെടുക്കാര്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ താല്പര്യം കാട്ടിയിരുന്നില്ല. കേസുകള്‍ ഉള്ളവയില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്യും.