സക്കറിയാ വിവാദം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഡി വൈ എഫ് ഐ. പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് എം ബി രാജേഷ് ആണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട് യോജിപ്പില്ലെന്നും ഡി വൈ എഫ് ഐ പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാതെ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് തൊഴിലില്ലായ്മ രൂക്ഷമാക്കും.
നേരത്തെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് എ ഐ വൈ എഫ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞയിടെ തീരുമാനിച്ചിരുന്നു.