aparna|
Last Modified ഞായര്‍, 9 ജൂലൈ 2017 (16:34 IST)
വര്‍ഗീയ പ്രസ്താവന നടത്തിയ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് എംഐ ഷാനവാസ് എംപി. മതസ്പര്‍ദ്ധ വളര്‍ത്തുന്നതിന് സെന്‍കുമാറിനെതിരെ കേസെടുക്കണം. സെന്‍കുമാര്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെന്ന് തിരിച്ചറിയാന്‍ കേരളം വൈകിയെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിനു വേണ്ടിയാണ് സെന്‍കുമാര്‍ പ്രസ്താവനകളിറക്കുന്നത്. അന്ധമായ വര്‍ഗീയതയുടെ തടവറയിയാണ് സെന്‍കുമാറെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് സെന്‍കുമാര്‍ വിവാദ പ്രസ്താവന നടത്തിയത്.
ഇസ്ലാമിക് സ്റ്റേറ്റും ആര്‍എസ്എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്ന് മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ പറഞ്ഞിരുന്നു. മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
സ്നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. അതുകൊണ്ട് ഇതല്ല ഇസ്ലാമെന്നും സമാധാനത്തിന്റെ മതമാണ് എങ്കില്‍ ഇങ്ങനെയല്ല പോകേണ്ടതെന്നു താഴേത്തലങ്ങള്‍ മുതല്‍ പറഞ്ഞു പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.