ശീതളപാനീയത്തില്‍ പാമ്പിന്‍കുഞ്ഞ്: പിഞ്ചുകുഞ്ഞ് ആശുപത്രിയില്‍

നെടുമങ്ങാട്| WEBDUNIA|
PRO
PRO
പ്രമുഖ കമ്പനിയുടെ ശീതളപാനീയം കുടിച്ച രണ്ടര വയസ്സുകാരിയായ ബാലിക ആശുപത്രിയിലായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അവശ നിലയിലാവുകയായിരുന്നു. തുടര്‍ന്നാണ്‌ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ പാനീയ കവറില്‍ നിന്ന് ചത്ത പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്.

മുക്കോല പേരയത്ത് കോണം ലക്ഷം വീട് തടത്തരികത്ത് വീട്ടില്‍ സജീവ് ഷാനിമ ദമ്പതികളുടെ മകള്‍ ആല്യ എന്ന രണ്ടരവയസ്സുകാരിക്കാണ്‌ ഈ ദുര്‍ഗതി വന്നത്. ആല്യയെ എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുക്കോലയിലെ ശിവന്‍ എന്നയാളുടെ കെവി സ്റ്റോറില്‍ നിന്നാണ്‌ ജമ്പിന്‍ എന്ന മാംഗോ ഡ്രിംഗ്സ് വാങ്ങിയത്. പാനീയം സ്ട്രോ ഉപയോഗിച്ച് കുട്ടി കുടിക്കാന്‍ ശ്രമിച്ചെങ്കിലും മുഴുവന്‍ പാനീയവും കവറില്‍ നിന്ന് പുറത്തുവന്നില്ല. കൂടെയുണ്ടായിരുന്ന അമ്മൂമ്മയാണ്‌ കവറിനുള്ളിലെ ചത്ത പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്.

ദേഹാസ്വാസ്ഥ്യമുണ്ടായ കുട്ടിയെ ആദ്യം നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും പിന്നീട് എസ് എ ടി ആശുപത്രിയിലും പ്രവേശിപ്പിക്കുകയാണുണ്ടായത്. 2013 മാര്‍ച്ചാണ്‌ പാനീയത്തിന്റെ കാലാവധി എന്ന് കവറിനു പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് കുട്ടിയുടെ പിതാവ് പൊലീസിലും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :