ശബരിമലയില്‍ അയ്യപ്പന്മാര്‍ക്ക് മര്‍ദ്ദനം: അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ശബരിമല| WEBDUNIA|
PRO
PRO
ശബരിമലയിലെത്തിയ അയ്യപ്പന്‍മാരെ പൊലീസ് കൈയേറ്റം ചെയ്ത സംഭവത്തില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്നലെ രാത്രിയാണ് ശബരിമലയില്‍ ഭക്തരെ പോലീസ് മര്‍ദ്ദിച്ചത്. സംഭവം പുറത്തായതോടെ ഇന്നു രാവിലെ ഹൈക്കോടതി സ്‌പെഷ്യല്‍ കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സന്നിധാനത്ത് തീര്‍ഥാടകരെ പോലീസ് മര്‍ദ്ദിച്ച സംഭവത്തെക്കുറിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. തീര്‍ഥാടകരുടെ വാഹനം സ്‌പെഷ്യല്‍ കമ്മീഷണറുടെ അനുമതിയില്ലാതെ തടയരുതെന്നും ഹൈക്കോടതി പറഞ്ഞു.

പൊലീസിന്റെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചതായി ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ കെ ബാബു പോലീസ് മര്‍ദ്ദനത്തെക്കുറിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സന്നിധാനത്തേക്കെത്തുന്ന അയ്യപ്പന്‍മാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിയോഗിക്കപ്പെട്ട പൊലീസുകാരാണ് ഭക്തരെ മര്‍ദ്ദിച്ചത്. ഇന്നലെ രാത്രി മുതല്‍ സന്നിധാനത്തേക്ക് അയ്യപ്പന്‍മാരുടെ തിരക്ക് നിയന്ത്രണാതീതമായതോടെയായിരുന്നു പോലീസുകാരുടെ മര്‍ദ്ദനമുറ. മുള വടികള്‍ ഉപയോഗിച്ചു കൊണ്ടാണ് പല സ്ഥലത്തും പൊലീസ് അയ്യപ്പന്‍മാരെ തടയുന്നത്.

പൊലീസുകാരുടെ മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ തീര്‍ഥാടകര്‍ പ്രതിഷേധിക്കുന്നതും കാണാമായിരുന്നു. അതേസമയം അയ്യപ്പന്‍മാരെ മര്‍ദ്ദിച്ച സംഭവം സുരക്ഷാ ചുമതലയിലുണ്ടായിരുന്നു തമിഴ്‌നാട് പോലീസുദ്യോഗസ്ഥന്റെ തലയില്‍ കെട്ടിവെക്കാനും ശ്രമ നടക്കുന്നുണ്ട്. സന്നിധാനത്തേക്ക് ഭക്തരുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :