ശത്രുസംഹാര പൂജ കഴിഞ്ഞു, ഇനി പൊന്നുംകുടം ; കാവ്യ ക്ഷേത്രത്തില്‍ കയറിയില്ല

സര്‍വൈശ്വര്യത്തിനും ഉദ്ദിഷ്ടകാര്യത്തിനും വേണ്ടി പൊന്നുംകുടം നേര്‍ന്ന് കാവ്യ

തളിപ്പറമ്പ്| aparna| Last Modified ശനി, 15 ജൂലൈ 2017 (09:21 IST)
നടി കാവ്യാ മാധവനുവേണ്ടി പൊന്നുംകുടം നേര്‍ച്ച നല്‍കി മാതാപിതാക്കള്‍ . തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ മാതാപിതാക്കളോടൊപ്പം എത്തിയാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. പക്ഷേ കാവ്യ മാത്രം ക്ഷേത്രത്തില്‍ എത്തിയില്ല. കാവ്യ ബന്ധുവായ രമേശന്റെ വീട്ടില്‍ വിശ്രമിക്കുകയാണ് ചെയ്തത്.

വ്യാഴാഴ്ച രാത്രിയോടെയാണ് മാതാപിതാക്കളായ മാധവനും ശ്യാമളയും സഹോദരന്‍ മിഥുന്‍, മിഥുന്റെ ഭാര്യ എന്നിവരോടോപ്പം കാവ്യ മാധവന്‍ തളിപ്പറമ്പിലെത്തിയത്. ക്ഷേത്രത്തിലെ തിരക്കൊഴിഞ്ഞ നേരത്ത് രാത്രി എട്ട് മണിയോടെയായിരുന്നു കുടുംബം ക്ഷേത്രത്തിലേക്ക് എത്തിയത്. കാവ്യമാധവ് വേണ്ടി മാതാപിതാക്കളാണ് പൊന്നുംകുടം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത്.

ഇന്ന് പുലര്‍ച്ചെ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലും തൊഴുതായിരുന്നു മടക്കം. കാവ്ലമാധവന്റെ അമ്മ ശ്യാമളയുടെ സ്വദേശമാണ് തളിപ്പറമ്പ്.രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് പൊന്നിന്‍കുടം സമര്‍പ്പണം. സര്‍വൈശ്വര്യത്തിനും ഉദ്ദിഷ്ടകാര്യത്തിനും വേണ്ടിയാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ പൊന്നിന്‍കുടം സമര്‍പ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :