വെടിവെപ്പ്: സെക്യൂരിറ്റി ജീവനക്കാരന്‍ കസ്റ്റഡിയില്‍

മലപ്പുറം| WEBDUNIA|
PRO
PRO
മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മമ്പാട് ആര്‍ കെ ലാറ്റക്‌സ് ഫാക്‌ടറിയില്‍ സമരത്തിനെത്തിയ തൊഴിലാളികള്‍ക്കു നേരെ വെടിവെച്ചതുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബീഹാര്‍ സ്വദേശിയായ സെക്യൂരിറ്റിക്കാരനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് സമരത്തിനെത്തിയ തൊഴിലാളികള്‍ക്കു നേരെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, സമരപ്പന്തല്‍ കെട്ടിയ തൊഴിലാളികള്‍ക്കു നേരെ വെടിവെച്ചതില്‍ പ്രകോപിതരായ സമരക്കാര്‍ ഫാക്‌ടറിക്കു തീയിട്ടു. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്ക്കുകയാണ്.

ഉച്ചയോടെയായിരുന്നു മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് മമ്പാടില്‍ സമരപ്പന്തല്‍ കെട്ടിയ തൊഴിലാളികള്‍ക്കു നേരെ വെടിവെപ്പ് ഉണ്ടായത്. ഒരു തൊഴിലാളിക്ക് വെടിയേല്ക്കുകയും മറ്റൊരു തൊഴിലാളിക്ക് വെട്ടേല്ക്കുകയും ചെയ്തിരുന്നു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയിരിക്കുകയാണ്. പനോലന്‍ ബഷീറിനാണ് വെടിയേറ്റത്. അതേസമയം വെട്ടേറ്റ പി ടി ജുനൈന്‍റെ സ്ഥിതി ഗുരുതരമാണ്.

കമ്പനിയിലെ മാലിന്യം ചാലിയാര്‍ പുഴയിലേക്ക് തള്ളുന്നതിനെതിരെ പ്രതിഷേധം കുറേക്കാലമായി ഇവിടെ നിലനിന്നിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇന്ന് സമരപ്പന്തല്‍ കെട്ടാന്‍ നാട്ടുകാര്‍ എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :