വീണ്ടും എന്ഡോസഫാന് മരണം; കാസര്‍കോട് പിഞ്ചുകുഞ്ഞ് മരിച്ചു
കാഞ്ഞങ്ങാട്: |
WEBDUNIA|
PRO
PRO
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് കാസര്‍കോട് ഒരു ഇരകൂടി. കാഞ്ഞങ്ങാട്ട് രോഗം ബാധിച്ച ഏഴ് മാസം പ്രായമുള്ള സിനാന് മരിച്ചു. ഏഴ് മാസം പ്രായമുള്ള സിനാന് ഹൈഡ്രോ സിഫലസ് എന്ന അസുഖത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. തല വളര്‍ന്നു വരുന്ന രോഗമാണിത്.
അമ്പലത്തറയില്‍ വാടക ക്വാര്‍ട്ടേസില്‍ താമസിക്കുന്ന സലാഹുദ്ദീന് ഫാത്തിമ ദമ്പതികളുടെ മകനാണ്. ശ്വാസ തടസ്സം കടുത്താണ് പെട്ടെന്ന് സിനാന് മരിക്കാനിടയാക്കിയത്. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ പട്ടികയില്‍ സിനാന്റെ പേരില്ല. സിനാന് ജനിച്ച് കഴിഞ്ഞാണ് പട്ടിക തയ്യാറാക്കിയത്. അതിനാല്‍ ഇരകള്‍ക്കുള്ള പട്ടികക്ക് ശേഷം പിറന്ന സിനാന് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. ചികിത്സയ്ക്കായി നാല് ലക്ഷത്തോളം രൂപ കുടുംബം ചെലവഴിച്ചു. വീട് വിറ്റാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയത്. വീട് നഷ്ടപ്പെട്ട കുടുംബം ഇപ്പോള്‍ വാടക ക്വാര്‍ട്ടേസിലാണ്.