വി എസ് കള്ളപ്പണത്തിന്റെ കാവല്‍ക്കാരന്‍: ലഘുലേഖകള്‍ പ്രചരിക്കുന്നു

ആലപ്പുഴ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദനെതിരെ ലഘുലേഖ. വി എസിന്റെ നാടായ അമ്പലപ്പുഴയിലും പരിസരത്തുമാണ് ലഘുലേഖകള്‍ പ്രചരിക്കുന്നത്. രക്തസാക്ഷികളുടെ തുറന്ന കത്ത് എന്ന തലക്കെട്ടോടെയുള്ള ലഘുലേഖയില്‍ വി എസ് കള്ളപ്പണത്തിന്റെ കാവല്‍ക്കാരനാണെന്ന ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്.

വി എസിന്റെ കുടുംബത്തിനെതിരേയും ലഘുലേഖയില്‍ ആരോപണമുണ്ട്‌. മകന്‍ അരുണ്‍കുമാറിനെതിരായ അഴിമതി ആരോപണങ്ങളും ലഘുലേഖയില്‍ ഉണ്ട്. വെള്ളിയാഴ്ച രാത്രിയാണ് പലയിടത്തും ലഘുലേഖ കണ്ടത്.

ഇത്തരക്കാരനായ വി എസ് അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ വൈരുദ്ധ്യമാണ് ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നത്. പുന്നപ്ര-വയലാറിന്റെ സമരനായകനായി വി എസിനെ വിശേഷിപ്പിക്കുന്ന ലഘുലേഖയില്‍ കഴിഞ്ഞ ജന്മത്തിലെ ശത്രു പിന്നീട് മകനായി ജനിക്കുമെന്നൊരു വിശ്വാസമുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :