വി എം സുധീരന്‍ കെപിസിസി പ്രസിഡന്റാകും?

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വി എം സുധീരന്‍ കെപിസിസി പ്രസിഡന്റാകാന്‍ സാധ്യത. നിലവില്‍ സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ടാ‍ണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സുധീരന്റെ പേര് ഉയര്‍ന്നു വന്നിരിക്കുന്നത്. എ‌ഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാണ് സുധീരന്റെ പേര് നിര്‍ദ്ദേശിച്ചത്. കെപിസിസി പ്രസിഡന്റായി ജി കാര്‍ത്തികേയനെ നിയമിക്കാമെന്ന വ്യവസ്ഥയില്‍ എ, ഐ ഗ്രൂപ്പുകള്‍ സമവായത്തിലെത്തിയിരുന്നു.

എന്നാല്‍ ഇത് അട്ടിമറിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി സുധീരന്റെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനെ മറികടന്ന് സംസ്ഥാന നേതൃത്വം ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി മുന്നോട്ട് വെച്ച പേര് വി ഡി സതീശന്റെയാണ്. എന്നാല്‍ സുധീരനെ പ്രസിഡന്റാക്കണമെന്ന നിര്‍ദ്ദേശത്തില്‍ രാഹുല്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ഒരു മാസം പിന്നിട്ടിട്ടും പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കാനായിട്ടില്ല. സംസ്ഥാന നേതാക്കളുടെ ഹിതം കൂടി അറിഞ്ഞ് പ്രസിഡന്റിനെ നിയമിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമെങ്കിലും നിലവില്‍ സ്ഥാനമാനങ്ങള്‍ ഒന്നുമില്ലാത്ത മുതിര്‍ന്ന നേതാവെന്ന ലേബല്‍ സുധീരന് ഗുണകരമായേക്കും. കൂടാതെ രാഹുല്‍ ഗാന്ധിയ്ക്ക് സുധീരന്റെ പ്രവര്‍ത്തനശൈലിയിലുള്ള വിശ്വാസവും ഇതിന് പിന്‍‌ബലമേകും. എന്നാല്‍ സംസ്ഥാന നേതൃത്വത്തിനു മുന്നില്‍ ഒരു തിരുത്തല്‍വാദി ഇമേജ് ഉള്ളതും ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കിടെയിലെ വിമതനെന്ന വിലാസവും സുധീരന് പ്രതികൂലമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :