വി‌എസിന്റെ ആശംസയോടെ സോളാര്‍ പരസ്യമെന്ന് തിരുവഞ്ചൂര്‍; തെറ്റെന്ന് പ്രതിപക്ഷം

തിരുവനന്തപുരം| WEBDUNIA|
PRO
സോളാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പത്രപരസ്യം നല്‍കിയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞത് തെറ്റെന്ന് പ്രതിപക്ഷം. മാര്‍ക്കറ്റിംഗ് ഫീച്ചറും സര്‍ക്കാര്‍ അറിയിപ്പും ഒന്നാണെന്ന അര്‍ഥത്തിലാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. 2010 ഡിസംബര്‍ 14ന് ഇന്ത്യന്‍ എക്സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ അറിയിപ്പും ടീം സോളാറിന്റെ പരസ്യവുമാണ് മന്ത്രി നിയമസഭയില്‍ ഉയര്‍ത്തിക്കാണിച്ചത്.

പിന്നീട് പ്രതിപക്ഷം ആവശ്യപ്പെട്ടത് പ്രകാ‍രം മേശപ്പുറത്ത് വച്ച രേഖകള്‍ പ്രതിപക്ഷം പരിസോധിക്കുകയായിരുന്നു. ടീം സോളാറിന്റെ പരസ്യം പേജിനു മുകളിലായിരുന്നു. ഇതിനു താഴെയാണ് സര്‍ക്കാറിന്റെ അറിയിപ്പുണ്ടായിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എനര്‍ജി മാനേജ്ന്റ് സെന്ററിന്റെ കീഴിലുള്ള ഊര്‍ജ സംരക്ഷണഅവാര്‍ഡുമായി ബന്ധപ്പെട്ടായിരുന്നു അറിയിപ്പ്.

മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആശംസയും ഇതിനോടൊപ്പം ഉണ്ടായിരുന്നു. കൂടാതെ മുന്‍ മന്ത്രിമാരായ പിജെ ജോസഫ്, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങളും അറിയിപ്പിലുണ്ടായിരുന്നു. ഇത് രണ്ടും കൂട്ടിച്ചേര്‍ത്താണ് മന്ത്രി പ്രതിപക്ഷത്തിനെതിരെ ആയുധമാക്കിയത്. മാര്‍ക്കറ്റിംഗ് ഫീച്ചറും വാര്‍ത്തയും തമ്മില്‍ ബന്ധമില്ലെന്നും ഇത്തരത്തിലുള്ള ആരോപണം അപഹാസ്യമാണെന്നും പ്രതിപക്ഷം മറുപടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :