ശബരിമല അയ്യപ്പ സന്നിധിയില്‍ വിഷു ദിവസം രാവിലെ കണികണ്ട് ദര്‍ശനം നടത്താന്‍ വന്‍ ഭക്തജനത്തിരക്ക്. ഇന്ന് പുലര്‍ച്ചെ നാലു മണിക്ക് വിഷുക്കണി ദര്‍ശനത്തിനായി നട തുറന്നപ്പോള്‍ തന്നെ പതിനായിരങ്ങള്‍ കാത്തുനില്ക്കുകയായിരുന്നു. വിഷുക്കണി ദര്‍ശനം രാവിലെ 7 മണി വരെയുണ്ടായിരുന്നു.
മന്ത്രി വിഎസ് ശിവകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എംപി ഗോവിന്ദന് നായര്‍, മെംബര്‍ സുഭാസ് വാസു, ദേവസ്വം കമ്മീഷണര്‍ വേണുഗോപാല്‍ എന്നിവരും വിഷുക്കണി ദര്‍ശനത്തിന് ശബരിമലയില്‍ എത്തിയിരുന്നു.