വിഎസും പാര്‍ട്ടിയും രണ്ടുതട്ടിലല്ലെന്ന്‌ കോടിയേരി

തിരുവനന്തപുരം | WEBDUNIA| Last Modified ശനി, 26 ഒക്‌ടോബര്‍ 2013 (16:22 IST)
PRO
PRO
കടകമ്പള്ളി ഭൂമി പ്രശ്‌നത്തില്‍ വിഎസും പാര്‍ട്ടിയും രണ്ടുതട്ടിലല്ലെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ . പാര്‍ട്ടി തീരുമാനിച്ച സമരത്തിന്റെ ഭാഗമായാണ്‌ വിഎസ്‌ കടകമ്പള്ളിയിലെത്തിയതെന്നും അത്‌ നല്ല കാര്യമാണെന്നും കോടിയേരി പറഞ്ഞു. നാളെ ആ പ്രദേശത്തേയ്‌ക്ക് താനും പോകുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

കടകമ്പള്ളിയില്‍ ഭൂമി തട്ടിപ്പിനിരയായവരുമായി പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ഇന്ന്‌ കൂടിക്കാഴ്‌ച നടത്തുകയും അവരുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്‌തിരുന്നു. പതിനൊന്നു മണിയോടെ പ്രദേശവാസികളെല്ലാം തന്നെ വി എസിന്‌ അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട്‌ രംഗത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :