വാളകം സംഭവം: ബാലകൃഷ്ണപിള്ളയുടെയും ഗണേഷിന്റെയും മൊഴിയെടുക്കുമെന്ന് സിബിഐ

കോട്ടയം| WEBDUNIA|
PRO
PRO
വാ‍ളകം സംഭവത്തില്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെയും മകന്‍ ഗണേശ് കുമാറിന്റെയും മൊഴിയെടുക്കുമെന്ന് സിബിഐ. കൊട്ടാരക്കര വാളകത്ത് അദ്ധ്യാപകന്‍ കൃഷ്ണകുമാറിന് ദുരൂഹ സാഹചര്യത്തില്‍ പരുക്കേറ്റ സംഭവത്തിലാണ് മൊഴിയെടുക്കുന്നു. കൃഷ്ണകുമാര്‍ ജോലി ചെയ്തിരുന്ന സ്കൂളിന്റെ മാനേജറാണ് ആര്‍ ബാലകൃഷ്ണപിള്ള. പിള്ളക്കെതിരേ കൃഷ്ണകുമാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു.

ബാലകൃഷ്ണപിള്ളയുടെയും ഗണേഷ് കുമാറിന്റെയും ഫോണ്‍ കോളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്. കൃഷ്ണകുമാറിന് ദുരൂഹ സാഹചര്യത്തില്‍ പരുക്കേറ്റ സംഭവം അപകടമല്ലെന്നും കരുതിക്കൂട്ടി നടത്തിയ ആക്രമണമാണെന്നും സിബിഐ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

വാളകം കേസില്‍ നാറ്റ്പാക്കിന്റെ സഹായത്തോടെയുള്ള സംസ്ഥാന പൊലീസിന്റെ അന്വേഷണത്തെ പൂര്‍ണമായി തള്ളിക്കളഞ്ഞാണ് സിബിഐ ഈ നിഗമനത്തിലെത്തിയത്. വാളകം സ്‌കൂളിലെ നാല് അദ്ധ്യാപകര്‍, മുന്‍മന്ത്രി ഗണേശ് കുമാറിന്റെ രണ്ട് പ്രൈവറ്റ് സെക്രട്ടറിമാര്‍, സമീപവാസിയായ ജ്യോത്സന്‍ എന്നിവരടക്കം 11 പേരെ നുണപരിശോധനയടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :