വലിയ പദവിയിലിരിക്കുമ്പോൾ അതിന്റെ പക്വത കാണിച്ചില്ലെങ്കിൽ പരിഹസിക്കപ്പെടും: ശാരദക്കുട്ടിയുടെ പോസ്റ്റ് വൈറലാകുന്നു

ചിന്തയ്ക്ക് മറുപടിയുമായി ശാരദക്കുട്ടി

aparna| Last Modified ബുധന്‍, 25 ഒക്‌ടോബര്‍ 2017 (15:48 IST)
ഷാൻ റഹ്മാൻ ഈണമിട്ട ജിമ്മിക്കി കമ്മൽ എന്ന ഗാനം കാരണം പുലിവാൽ പിടിച്ചിരിക്കുകയാണ് ചിന്ത ജെറോം. ജിമിക്കി കമ്മലിനെ വിമർശിക്കുന്ന രീതിയിലുള്ള ചിന്തയുടെ രണ്ട് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതോടെ ചിന്തയ്ക്ക് ട്രോളുകളുടെ പൊടിപൂരമാണ്.

സംഭവത്തിൽ ചിന്തയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. വലിയ പദവികളിലിരിക്കുമ്പോള്‍ അതിന്റെ പാകത കാണിച്ചില്ലെങ്കില്‍ പരിഹസിക്കപ്പെട്ടേക്കാം അത്
സ്വാഭാവികമാണെന്നും അവര്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്
വായിക്കാം:

'ഈ നാടിനൊരു പാരമ്പര്യമുണ്ട്. പര്‍ണ്ണാശ്രമങ്ങളിലൂടെ തഴച്ചു വളര്‍ന്ന് ആസേതു ഹിമാചലം വരെ പടര്‍ന്നു പന്തലിച്ച് കിടക്കുന്ന ആര്‍ഷഭാരത സംസ്‌കാരം. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ പ്രത്യേകത എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുക എന്നതാണ്. എല്ലാ വ്യത്യസ്തതകളെയും ഉള്‍ക്കൊള്ളുക എന്നതാണ്.' ഇതു പറഞ്ഞത് ശശികലയല്ല. ശോഭാ സുരേന്ദ്രനുമല്ല. വിപ്ലവപ്പാര്‍ട്ടി വളര്‍ത്തിയ കുഞ്ഞാടാണ്.

ഇതു കേള്‍ക്കാതെ ജിമിക്കിക്കമ്മലും സെല്‍ഫിയും സെലക്ട് ചെയ്ത് ചര്‍ച്ച ചെയ്യുന്നത് , ആന ചോരുന്നത് കാണാതെ എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതിനു തുല്യമാണ്. വലിയ പദവികളിലൊക്കെ ഇരിക്കുമ്പോള്‍ അതിന്റെ പാകത കാണിച്ചില്ലെങ്കില്‍ പരിഹസിക്കപ്പെട്ടേക്കാം. സോഷ്യല്‍ മീഡിയ സജീവമായ കാലത്ത് അത് സ്വാഭാവികമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :