പാട്ടിനെയല്ല ഞാൻ വിമർശിച്ചത്, ജിമിക്കി കമ്മൽ ഞാനും മൂളി നടന്നിട്ടുണ്ട്: ചിന്ത പ്രതികരിക്കുന്നു

ജിമ്മിക്കി കമ്മലിനെ വിർശിച്ചിട്ടില്ല: ചിന്ത ജെറോം

aparna| Last Modified ബുധന്‍, 25 ഒക്‌ടോബര്‍ 2017 (13:39 IST)
ഷാൻ റഹ്മാൻ ഈണമിട്ട എന്ന ഗാനം കാരണം പുലിവാൽ പിടിച്ചിരിക്കുകയാണ് ചിന്ത ജെറോം. ജിമിക്കി കമ്മലിനെ വിമർശിക്കുന്ന രീതിയിലുള്ള ചിന്തയുടെ രണ്ട് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതോടെ ചിന്തയ്ക്ക് ട്രോളുകളുടെ പൊടിപൂരമാണ്.

ഒരു മാസം മുൻപ് നടന്ന സംവാദത്തിന്റെ രണ്ട് മിനിട്ടുള്ള വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നതെന്ന് ചിന്ത പറയുന്നു. സമൂഹത്തിൽ വന്ന മാറ്റത്തെക്കുറിച്ചും യുവാക്കൾ എത്രമാത്രം മാറിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ സംസാരിച്ച കൂട്ടത്തിലാണ് ആ ഗാനത്തെ കുറിച്ചും പറഞ്ഞതെന്ന് ചിന്ത മനോരമ ന്യൂസിനോട് പറഞ്ഞു.

പാട്ട് മോശമാണെന്ന് പറയുകയോ അതിനെ വിമർശിക്കുകയോ ചെയ്തിട്ടില്ല. ജിമിക്കി കമ്മൽ ഞാനും ആസ്വദിക്കുകയും താളം പിടിക്കുകയും ചെയ്യുന്ന പാട്ടാണ്. എന്നാൽ അത് പറയുന്ന സന്ദേശം നമ്മുടെ സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യം ചർച്ച ചെയ്യണമെന്ന് മാത്രമാണ് ഉദ്ദേശിച്ചത്.
ഇത്തരം ഗാനങ്ങൾ ഹിറ്റാകുമ്പോൾ അവ സമൂഹത്തെ മുന്നോട്ട് നയിക്കാൻ ഉതകുന്നതാണോ എന്നാണ് ഞാൻ പ്രസംഗിച്ചതെന്നും ചിന്ത വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :