ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 25 ജൂണ്‍ 2015 (15:09 IST)
ദേശീയതലത്തിലും കേരളത്തിലും വര്‍ഗീയശക്തികള്‍ വളരാന്‍ കാരണം കോണ്‍ഗ്രസ് ആണെന്ന് സി പി എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് വര്‍ഗീയശക്തികള്‍ വളരാന്‍ കാരണം സി പി എം ആണെന്ന എ കെ ആന്റണിയുടെ ആരോപണത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം. മീഡിയവണ്‍ ചാനലിനോട് ആണ് യെച്ചൂരി പറഞ്ഞു.
ദേശീയതലത്തിലും കേരളത്തിലും ഹൈന്ദവ വര്‍ഗീയ ശക്തികള്‍ വളര്‍ന്നതിന് കാരണം കോണ്‍ഗ്രസാണ്. മുസ്ലിം മൗലിക വാദമാണ് ഹിന്ദു മൗലിക വാദത്തിന് വളമാകുന്നത്. അതിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസാണെന്നും യെച്ചൂരി പറഞ്ഞു.
ഐക്യ മുന്നണി സര്‍ക്കാരിനെ തകര്‍ത്ത് ബി ജെ പിയെ കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. ശാബാനു കേസ്, ബാബറി തകര്‍ച്ച എന്നിവയെല്ലാം നടന്നത് കോണ്‍ഗ്രസ് ഭരണത്തിന് കീഴിലാണെന്നും മോദി അധികാരത്തില്‍ എത്താന്‍ കാരണം കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരായ ജനവികാരമെന്നും യെച്ചൂരി പറഞ്ഞു.