ലഖ്‌വിയുടെ മോചനം: ഇന്ത്യ നല്കിയ പരാതിക്കെതിരെ ചൈന

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 23 ജൂണ്‍ 2015 (14:47 IST)
ഭീകരവാദി ലഖ്‌വിയുടെ മോചനത്തിനെതിരെ ഐക്യരാഷ്‌ട്രസഭയില്‍ നല്കിയ പരാതിക്കെതിരെ ചൈന. മുംബൈ ആക്രമണക്കേസിന്റെ സൂത്രധാരന്‍ ആയിരുന്നു സക്കി ഉര്‍ റഹ്‌മാന്‍ ലഖ്‌വി.

ലഖ്‌വിയെ മോചിപ്പിച്ചതിന് പാകിസ്ഥാനോട് വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ യു എന്‍ ഉപരോധസമിതിയെ സമീപിച്ചിരുന്നു. ഇന്ത്യയുടെ ആവശ്യമനുസരിച്ച് ചേര്‍ന്ന സമിതി യോഗത്തിലാണ് എതിര്‍പ്പ് അറിയിച്ചത്.

ഇന്ത്യ കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് ചൈനയുടെ വാദം. അതേസമയം, ലഖ്‌വിയുടെ മോചനം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയുള്ള ഐക്യരാഷ്‌ട്രസഭയുടെ പ്രമേയത്തിന് എതിരാണെന്ന് കാട്ടിയാണ് ഇന്ത്യ പരാതി നല്‍കിയത്.

കൂടുതല്‍ കാലം തടവില്‍ വെക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ലഖ്‌വിയെ ഉടന്‍ വിട്ടയയ്ക്കണമെന്ന ലാഹോര്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു ഏപ്രിലില്‍ ലഖ്‌വിയെ വിട്ടയച്ചത്.

2008 നവംബര്‍ 26ന് നടന്ന ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു 54കാരനായ ലഖ്‌വി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :