വരള്‍ച്ച പരിഹരിക്കാന്‍ യുവതലമുറ മുന്നോട്ടുവരണം: പിജെ ജോസഫ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വരള്‍ച്ച, ജലക്ഷാമം തുടങ്ങിയ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുളള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന് യുവതലമുറ മുന്നോട്ടുവരണമെന്ന് ജലവിഭവമന്ത്രി പി ജെ ജോസഫ്. ജഗതി ബധിര വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന വാട്ടര്‍ യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജലം സംരക്ഷിക്കുന്നതിനും മാലിന്യസംസ്കരണത്തിനും സ്കൂളുകളിലും സംവിധാനമൊരുക്കണം.
മാലിന്യം വലിച്ചെറിയുന്നതിനെതിരെയും നല്ല നാട്, നല്ല വെളളം മുദ്രാവാക്യം ജനങ്ങളിലെത്തിക്കുന്നതിന്റെയും മുഖ്യ ചുമതല കുട്ടികള്‍ക്കും യുവാക്കള്‍ക്കുമാണ്. നല്ല നാട്, നല്ല വെളളം പദ്ധതി മികച്ച രീതിയില്‍ നടത്തുന്ന സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്കൂളുകള്‍ക്കും അധ്യാപകര്‍ക്കും മന്ത്രി അവാര്‍ഡ് വിതരണം ചെയ്തു. എല്ലാ വീടുകളിലും ജലസംഭരണികള്‍ നിര്‍മ്മിക്കുന്നതിനും പുഴകളിലും തോടുകളിലും തടയണകള്‍ നിര്‍മ്മിക്കുന്നതിനുമുളള പദ്ധതി പുരോഗമിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :