പാലക്കാട്|
AISWARYA|
Last Modified ശനി, 10 ജൂണ്‍ 2017 (11:09 IST)
വന്യ മൃഗങ്ങള്‍ ഭക്ഷണം തേടി നാട്ടിലിറങ്ങുന്നത് പതിവായതോടെ മൃഗങ്ങള്‍ക്ക് കാട്ടിനുള്ളില്‍ തന്നെ ഭക്ഷണം ഒരുക്കാന്‍ വനം വകുപ്പിന്റെ പദ്ധതി. മൃഗങ്ങള്‍ക്കായി ഓരോ റേഞ്ചിനു കീഴിലുമുള്ള വനത്തില്‍ ഫലവൃക്ഷങ്ങള്‍ നടാനാണ് പദ്ധതിയിടുന്നത്.
പ്ലാവ്, മാവ്, ഞാവല്‍, പേര, ബദാം തുടങ്ങിയ നാട്ടുമരങ്ങളുടെ തൈകളും വിത്തുകളും ശേഖരിച്ചു കഴിഞ്ഞു.
പാലക്കാട് വാളയാര്‍ റേഞ്ചിനു കീഴിലാണ് പദ്ധതി ആദ്യമായി തുടങ്ങിയിരിക്കുന്നത്. നോര്‍ത്ത്, സൗത്ത്, അകത്തേത്തറ, അകമലവാരം എന്നിവിടങ്ങളിലും വൃക്ഷങ്ങള്‍ നട്ടു തുടങ്ങിയതായി വാളയാര്‍ റേഞ്ച് ഓഫീസര്‍ എം സൂരജ് പറഞ്ഞു. അതേസമയം കാട്ടുമൃഗങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്