കേരളത്തിലേക്ക് കന്നുകാലികളുമായി വന്ന വാഹനം ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു; ലോറികള്‍ തമിഴ്‌നാട്ടിലേക്ക് തിരിച്ചുവിട്ടു

കേരളത്തിലേക്ക് കന്നുകാലികളുമായി വന്ന വാഹനം തടഞ്ഞതായി പ്രചാരണം

cattle slaughter, palakkad, Cattle Traders, Cattle Truck, കന്നുകാലി, പാലക്കാട്, വേലന്താളം, ഹിന്ദുമുന്നണി
പാലക്കാട്| സജിത്ത്| Last Modified വെള്ളി, 2 ജൂണ്‍ 2017 (12:12 IST)
കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവന്നത് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. പാലക്കാട് വേലന്താവളത്തിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന കാലികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ആ വാഹനത്തെ തമിഴ്‌നാട് അതിര്‍ത്തിയില്‍ വെച്ചാണ് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞത്.

പൊള്ളാച്ചിയിലേക്ക് തന്നെ കാലികളെ തിരിച്ചു കൊണ്ടുപോകണമെന്നും ഇല്ലെങ്കില്‍ തങ്ങളെ മര്‍ദ്ദിക്കുമെന്നും ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി ലോറിക്കാര്‍ പറഞ്ഞു. സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഹൈവേ പൊലീസ് എത്തി ലോറികള്‍ തിരിച്ച് തമിഴ്‌നാട്ടിലേക്ക് അയക്കുകയാണുണ്ടായത്.

എന്നാല്‍ ഇത് കേരളത്തിലെ ഹിന്ദു മുന്നണി പ്രവര്‍ത്തകരല്ലെന്നും തമിഴ്‌നാട്ടിലെ ഹിന്ദുമുന്നണി പ്രവര്‍ത്തകരാണെന്നും ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :