ലാവ്‌ലിന്‍ കേസില്‍ സിബിഐ നിലപാടിനെതിരേ സര്‍ക്കാര്‍ ഇടപെടണമെന്ന് വി എം സുധീരന്‍
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ലാവ്‌ലിന്‍ കേസില്‍ അപ്പീല്‍ നല്‍കാത്ത സിബിഐ നിലപാടിനെതിരെ സര്‍ക്കാര്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. കേസ് ഇല്ലാതാക്കാന്‍ സിബിഐ ഒത്തുകളിക്കുകയാണെന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ഇക്കാര്യം സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
കേസില്‍ പിണറായി വിജയന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി അനുവദിച്ചുകൊണ്ട് നവംബര്‍ അഞ്ചിനാണ് തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടത്. വിധിക്കെതിരേ അപ്പീല്‍ നല്‍കാനുള്ള കാലാവധി ഫെബ്രുവരി നാലിനാണ് അവസാനിക്കുക.