ലാവ്‌ലിന്‍ കേസില്‍നിന്ന് ഒരു ജഡ്‌ജി കൂടി പിന്മാറി

കൊച്ചി| WEBDUNIA|
PRO
PRO
ലാവ്‌ലിന്‍ കേസിലെ റിവ്യൂഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ഒരു ജഡ്ജികൂടി പിന്മാറി. ജസ്റ്റിസ് എം എല്‍ ജോസഫ് ഫ്രാന്‍സിസാണ് പിന്മാറിയത്. റിവ്യൂഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് പിന്മാറുന്ന നാലാമത്തെ ജഡ്ജിയാണ് അദ്ദേഹം. ജസ്റ്റിസുമാരായ തോമസ് പി ജോസഫ്, കെ ഹരിലാല്‍, ഹാറുണ്‍ അല്‍ റഷീദ് എന്നിവര്‍ നേരത്തെ ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയിരുന്നു.

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരേ ക്രൈം നന്ദകുമാറാണ് റിവ്യൂഹര്‍ജി നല്‍കിയത്.

തിരുവനന്തപുരം സിബിഐ കോടതിയാണ് കേസില്‍ പിണറായി വിജയനെയും മറ്റും കുറ്റവിമുക്തനാക്കിയത്. അതിനെതിരേയുള്ള ഹര്‍ജിയാണ് ഹൈക്കോടതിയിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :