റംസാന്‍ നോമ്പിന്റെ പേരില്‍ മലപ്പുറത്തെ സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണം മുടക്കരുതെന്ന് ഡിപി‌ഐ

തിരുവനന്തപുരം| VISHNU N L| Last Modified വ്യാഴം, 2 ജൂലൈ 2015 (13:16 IST)
റംസാന്‍ നോമ്പിന്റെ പേരില്‍ മലപ്പുറത്തെ സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണം മുടക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. പല സ്‌കൂളുകളിലും ഉച്ചക്കഞ്ഞി നിഷേധിക്കുന്നതായ വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഡിപി‌ഐ ഇടപെട്ടത്.

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുറമേ ജില്ലയിലെ എയ്ഡഡ് സ്‌കൂളുകളിലും നോമ്പ് കാലത്ത് ഉച്ചക്ക്ഞ്ഞി വിതരണം മുടങ്ങിയിരുന്നു. മുന്‍ വര്‍ഷങ്ങളിലും മലപ്പുറം ജില്ലയില്‍ സമാനമായ പരാതികള്‍ ഉണ്ടായിരുന്നതായും എന്നാല്‍ ഇക്കുറി ഉച്ചഭക്ഷണം മുടക്കരുതെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായും വിദ്യാഭ്യാസ ഉപഡയറക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. റംസാന്‍ നോമ്പ് കാലത്ത് മലപ്പുറത്ത് രാവിലെ നേരത്തെ ക്ലാസുകള്‍ ആരംഭിച്ച് നാലു മണിക്ക് മുമ്പ് അവസാനിപ്പിക്കുകയാണ് പതിവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :