രമയുടെ സമരം ലക്‍ഷ്യത്തിലെത്തുമെന്ന് തിരുവഞ്ചൂര്‍; പിന്തുണയുമായി യു‌ഡി‌എഫ് എം‌എല്‍‌എമാര്‍

തിരുവനന്തപുരം | WEBDUNIA|
PRO
PRO
ടിപി വധത്തിനു പിന്നിലെ ഗൂഡാലോചന സിബിഐ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ടിപിയുടെ ഭാര്യ രമ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരത്തിന്‌ പിന്തുണയുമായി യുഡിഎഫ്‌ എംഎല്‍എമാര്‍ രംഗത്തെത്തി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനൊപ്പമാണ്‌ നേതാക്കള്‍ സമരപന്തലിലെത്തിയത്‌.

രമയ്‌ക്ക് നല്‍കുന്ന അഭിവാദ്യം ലക്‌ഷ്യത്തിലെത്തുമെന്ന്‌ ഉറപ്പുണ്ടെന്ന്‌ സമരപന്തലിലെത്തിയ തിരുവഞ്ചൂര്‍ പറഞ്ഞു. ഉച്ചയോടെയാണ്‌ തിരുവഞ്ചൂരും യുഡിഎഫ്‌ നേതാക്കളും രമയെ സന്ദര്‍ശിക്കാനെത്തിയത്‌.

സെക്രട്ടറിയേറ്റിന്‌ മുന്നില്‍ പ്രത്യേകം സജീകരിച്ച സമരപന്തലില്‍ രാവിലെ 11 മണിയോടെ ആരംഭിച്ച സമരത്തിന്‌ പിന്തുണയുമായി രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരാണ്‌ എത്തിക്കൊണ്ടിരിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :