രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന: കായികമന്ത്രാലയത്തില്‍ ഭിന്നത, തീരുമാനം നീളുന്നു
ന്യൂഡല്‍ഹി: |
WEBDUNIA|
PRO
PRO
രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് നല്‍കുന്നതില്‍ കായികമന്ത്രാലയത്തില്‍ ഭിന്നത. അവാര്‍ഡ് നല്‍കുന്നതില്‍ കായികമന്ത്രാലയം സെക്രട്ടറി. എന്നാല്‍ അവാര്‍ഡ് നല്‍കാമെന്നാണ് മറ്റ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഇതോടെ അവാര്‍ഡ് നല്‍കുന്ന തീരുമാനം നീണ്ടേക്കും. ഉത്തേജക മരുന്ന് വിവാദത്തില്‍ രഞ്ജിത്ത് മഹേശ്വരി കുറ്റക്കാരനല്ലെന്ന് സായി കായികമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രഞ്ജിത്തിനെതിരെ നടപടിയെടുത്തിട്ടില്ലെന്നും സായി അറിയിച്ചു.
ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന് ആരോപിച്ച് രഞ്ജിത്ത് മഹേശ്വരിക്ക് നല്‍കേണ്ടിയിരുന്ന അര്‍ജുന അവാര്‍ഡ് മരവിപ്പിച്ചിരുന്നു. കൊച്ചിയില്‍ നടന്ന നാല്‍പ്പത്തിയെട്ടാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്ക് മീറ്റില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നു എന്ന റിപ്പോര്‍ട്ടാണ് വിവാദമായത്. വിവാദത്തിന് പിന്നില്‍ ഉത്തരേന്ത്യന്‍ ലോബിയാണെന്ന് രഞ്ജിത്ത് മഹേശ്വരി ആരോപിച്ചിരുന്നു.
ഉത്തേജക വിവാദത്തില്‍ പെടുന്നവര്‍ക്ക് അര്‍ജുന നല്‍കരുതെന്ന് അവാര്‍ഡിന്റെ നിയമങ്ങള്‍ അനുശാസിക്കുന്നുണ്ട്. വാര്‍ത്ത പുറത്തു വന്നതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കായിക സെക്രട്ടറി കായികമന്ത്രാലയത്തിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിച്ച ശേഷം എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞു നിഷേധിക്കുന്നത് ശരിയല്ലെന്ന വാദവുമുണ്ട്. അതോടൊപ്പം കേരളത്തിനെതിരെയുള്ള ലോബീയിംഗാണ് ഇതിനു പിന്നിലുള്ളതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.