യുഡിഎഫ് ഒറ്റക്കെട്ട്, നല്ല റിസള്‍ട്ട് പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ലോക്സഭാ തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഘടകകക്ഷികളുമായി കോണ്‍ഗ്രസിന് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് തെരഞ്ഞെടുപ്പില്‍ നല്ല റിസള്‍ട്ട് ഉണ്ടാക്കും. സീറ്റുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെഎംഎംഎല്‍ ഫാക്ടറിയുടെ പരിസരത്തുള്ള 150 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വികസനപ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ക്കുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ ഭൂമി ഉപയോഗിക്കുക. നെല്ലിന്റെ സംഭരണവില 19 രൂപയായി ഉയര്‍ത്താനും തീരുമാനമായി.
പൊലീസുകാര്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷ്വറന്‍സ് പദ്ധതി ജയില്‍, അഗ്നിശമന സേനാംഗങ്ങള്‍ക്കും കൂടി ബാധകമാക്കി.