മോഹന്‍ ഭാഗവതിനെ എന്തിന് വിലക്കി? സര്‍ക്കാര്‍ മറുപടി പറയണമെന്ന് മോദി

ദേശീയ പതാക ഉയര്‍ത്തുന്നതില്‍ മോഹന്‍ ഭാഗവതിനെ വിലക്കിയ സംഭവം; പിണറായി സര്‍ക്കാരിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

aparna| Last Modified ചൊവ്വ, 29 ഓഗസ്റ്റ് 2017 (09:51 IST)
സ്വാതന്ത്രദിനത്തിന്റെ അന്ന് ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്നും ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിനെ പാലക്കാട് ജില്ലാ ഭരണകൂടം വിലക്കിയിരുന്നു. വിവാദമായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് മുഖ്യമന്ത്രുയോട് വിശദീകരണം തേടി.

പാലക്കാട്ടെ എയ്ഡഡ് സ്‌കൂളിലായിരുന്നു മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയത്. ചട്ടലംഘനമാണിതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് ആര്‍എസ്എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ഭാഗവത് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത്.

ചീഫ് സെക്രട്ടറിക്കാണ് മറുപടി ആവശ്യപ്പെട്ടുളള പ്രധാനമന്ത്രിയുടെ നോട്ടീസ് ലഭിച്ചത്. ഇത് സംബന്ധിച്ച് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയുറ്റെ അടിസ്ഥാനത്തിലാണ് മോദിയുടെ ഓഫീസ് വിശദീകരണം തേടിയിരിക്കുന്നത്. പരാതിക്കാരന് മറുപടി നല്‍കണമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :