മൂവാറ്റുപുഴയില്‍ ബസില്‍ ദമ്പതികളെ ക്രൂരമായി ആക്രമിച്ച 3 പേര്‍ പിടിയില്‍

കൊച്ചി| WEBDUNIA|
PRO
PRO
മൂവാറ്റുപുഴയില്‍ ദമ്പതികളെ ക്രൂരമായി ആക്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ശബരീഷ്, ശ്രീജിത്ത്, ദീപു എന്നിവരാണ് അറസ്റ്റിലായവര്‍. കേസില്‍ മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്.

മൂവാറ്റുപുഴയിലെ ഇസ്മായില്‍ വഹാബും ഭാര്യ റെജീനയുമായി വ്യാഴാഴ്ച രാത്രി കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ ആറംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ഭര്‍ത്താവ് ക്രൂരമായ ആക്രമണത്തിന് ഇരയാകുന്നത് കണ്ട് റജീന സഹായം അഭ്യര്‍ത്ഥിച്ചിട്ടും ബസ് യാത്രക്കാര്‍ ആരും തന്നെ പ്രതികരിച്ചില്ല എന്ന് ആരോപണമുണ്ട്.

മേലുകാവില്‍ പോയ ദമ്പതികള്‍ രാത്രി മടങ്ങാനായി തൊടുപുഴ സ്റ്റാന്‍ഡില്‍ നിന്നു ബസില്‍ കയറിയപ്പോള്‍ മുതല്‍ ഒരാള്‍ ഇവരെ ശല്യം ചെയ്തു. തുടര്‍ന്ന് വഹാബ് പ്രതികരിച്ചു. ഇതിന് ശേഷം ബസ് മൂവാറ്റുപുഴയിലെത്തിയപ്പോള്‍ കുറെയാളുകള്‍ ബസിലേക്ക് ഓടിക്കയറി വഹാബിനെ ആക്രമിച്ചു. അടിയേറ്റ് മൂക്കിന്റെ എല്ല് തകര്‍ന്ന് ഇയാളുടെ ബോധം പോയിട്ടും അക്രമികള്‍ മര്‍ദ്ദനം തുടര്‍ന്നു. എന്നാല്‍ ഭര്‍ത്താവിനെ തല്ലുന്നത് തടുക്കാന്‍ റജീന ശ്രമിച്ചു. ആക്രമണത്തിന് ശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :