മൂന്നാറില്‍ ബലപ്രയോഗത്തിലൂടെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംഎം മണി. പുതിയ കയ്യേറ്റങ്ങള്‍ ഉണ്ടെന്ന പ്രചാരണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും മണി ആരോപിച്ചു.
കര്‍ഷകരെ ഭൂമിയില്‍ നിന്ന് ഇറക്കിവിടുന്നത് കമ്മ്യൂണിസ്റ്റ് പാരമ്പര്യമല്ല. കയ്യേറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത് കടലാസു സംഘടനകളാണ്. നിവേദിത പി ഹരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനോട് പുച്ഛമാണെന്നും അവര്‍ക്ക് വിവരമില്ലെന്നുമായിരുന്നു ഇത് സംബന്ധിച്ച മണിയുടെ പ്രതികരണം.
നവീന മൂന്നാര്‍ എന്ന ആശയം പറഞ്ഞവര്‍ അത് എവിടെയാണെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ പരോക്ഷമായി ചൂണ്ടി മണി പറഞ്ഞു. മൂന്നാറിലെ കയ്യേറ്റങ്ങള്‍ പരിശോധിക്കാന്‍ പുതിയ സംഘത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മണിയുടെ പ്രതികരണം.
കോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നടപടി. മൂന്നാറിലേക്ക് പുതിയ `ദൌത്യസംഘത്തെ നിയോഗിച്ച പശ്ചാത്തലത്തില്‍ ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് പാര്‍ട്ടിയുടെ പ്രാദേശിക ഘടകത്തിന്‍റെ തീരുമാനം.