മുസ്ലീം ലീഗിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തു; യുഡിഎഫ് പിളര്‍പ്പിലേക്ക്

മലപ്പുറം യുഡിഎഫില്‍ വിള്ളല്‍

Muslim League , KPCC Congress , മുസ്ലീം ലീഗ് , കോണ്‍ഗ്രസ് ,  സിപി‌എം
മലപ്പുറം| സജിത്ത്| Last Modified ഞായര്‍, 22 ഒക്‌ടോബര്‍ 2017 (09:41 IST)
മലപ്പുറത്ത് വീണ്ടും മുസ്ലീം ലീഗ്-കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍. സിപിഎമ്മിന്റെ പിന്തുണയുമായി കരുവാരക്കുണ്ട് പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയവര്‍ക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതേതുടര്‍ന്ന് മുസ്ലീം ലീഗ് നേതൃത്വം നല്‍കിവന്നിരുന്ന കരുവാരകുണ്ട് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്-സിപിഐഎം ബന്ധം പുറത്തുവരുകയും ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റായ കെ. മുഹമ്മദ് മാസ്റ്റര്‍ക്കെതിരെ കോണ്‍ഗ്രസിലെ വി. ആബിദലിയാണ് പ്രമേയം അവതരിപ്പിച്ചത്. ഈ പ്രമേയം ഒമ്പതിനെതിരെ 11 വോട്ടുകള്‍ നേടി പാസാകുകയും ചെയ്തു. മാത്രമല്ല, വൈസ് പ്രസിഡന്റ് റോഷ്‌നി സുരേന്ദ്രനെതിരായ പ്രമേയം ഒമ്പതിനെതിരെ 12 വോട്ടുകളോടെയും അംഗീകരിക്കപ്പെട്ടു.ഫണ്ടുകള്‍ ലഭ്യമാക്കുന്നതിലും വിനിയോഗിക്കുന്നതിലും പ്രസിഡന്റ് പുലര്‍ത്തുന്ന ഏകാധിപത്യ മനോഭാവവും അലംഭാവവുമാണ് അവിശ്വാസപ്രമേയത്തിന് കാരണമായതെന്നാണ് കോണ്‍ഗ്രസ് നിലപാട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :