മുഖ്യമന്ത്രിക്കായി എന്‍സിപിക്കാര്‍ പിരിവെടുത്ത് ഫോണ്‍ വാങ്ങി കൊറിയര്‍ അയച്ചു

കോട്ടയം| WEBDUNIA|
PRO
മുഖ്യമന്ത്രിക്കായി നാട്ടുകാരില്‍ നിന്ന് പിരിവെടുത്ത് എന്‍സിപി പ്രവര്‍ത്തകര്‍ ഫോണ്‍വാങ്ങി അയച്ചു. ഫോണ്‍ കൊറിയറായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അയച്ചിട്ടുണ്ട്. എന്‍സിപി പാലാ ബ്ലോക് കമ്മിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പിരിവ്.

കേരളത്തിലെ മുഖ്യമന്ത്രിയ്ക്ക് സ്വന്തമായി ഫോണില്ലെന്നും പരിഹാരം കാണണമെന്നും അനൌണ്‍സ് ചെയ്തായിരുന്നു പിരിവ്. റോഡുവക്കിലെ എല്ലാ കടകളില്‍ നിന്നും പിരിവുകള്‍ നടത്തിയും അഞ്ചും പത്തുമായി വഴിപോക്കരില്‍ നിന്ന് പിരിച്ചുമായിരുന്നു ഫോണിനായുള്ള ഫണ്ട് ഉണ്ടാക്കിയത്.

മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്ന രീതിയിലുള്ളവയായിരുന്നു പ്ലക്കാര്‍ഡുകള്‍. കള്ളനല്ല കള്ളം പറയുമെന്നും നുണയനല്ല നുണ പറയുമെന്നായിരുന്നു പ്ലക്കാര്‍ഡുകളിലെ വാചകങ്ങള്‍.മുഖ്യമന്ത്രിയ്ക്ക് ഒരു ഫോണ്‍ വാങ്ങാന്‍ സഹായിക്കണം എന്നും പ്ലക്കാര്‍ഡില്‍ അഭ്യര്‍ത്ഥനയുണ്ട്.

പിരിവ് വന്‍ വിജയമായിരുന്നെന്നും മുഖ്യമന്ത്രിയ്ക്ക് സ്വന്തമായി ഫോണാകുന്നതോടെ സാധാരണക്കാര്‍ക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധപ്പെടാമെന്ന് എന്‍സിപി പ്രവര്‍ത്തകര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :