മുക്കുപണ്ടം വില്‍പ്പന: 2 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| WEBDUNIA|
PRO
തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തെ വ്യാപാര കേന്ദ്രമായ ചാലയിലെ ഗൃഹോപകരണ ശാലയില്‍ മുക്കുപണ്ടം വില്‍ക്കാന്‍ ശ്രമിച്ച കേസിനോട് അനുബന്ധിച്ച് രണ്ട് മധ്യപ്രദേശുകാര്‍ അറസ്റ്റിലായി.

മദ്ധ്യപ്രദേശ് ഭോപ്പാല്‍ സ്വദേശികളായ ദേവി ദയാല്‍ (25), മോഹന്‍ വീര്‍ ചന്ദ് ഭട്ട് (37) എന്നിവരെയാണു ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടവുമായി ചാലയിലെ റൂബിനഗറിലുള്ള കടയിലെത്തി തങ്ങള്‍ വീടുപണിക്കാരാണെന്നും ഒരു വീട് പൊളിച്ച് പണിയുന്നതിനിടെ ലഭിച്ച പഴയ സ്വര്‍ണ്ണം വില്‍ക്കാനുണ്ടെന്നും പറഞ്ഞു.

ഒരു ബിഗ് ഷോപ്പറില്‍ കവറില്‍ പൊതിഞ്ഞ രീതിയിലാണ്‌ ഇവര്‍ മുക്കുപണ്ടം കൊണ്ടുവന്നത്. എന്നാല്‍ സംശയം തോന്നിയ കടയുടമ പൊലീസില്‍ വിവരമറിയിക്കുകയാണുണ്ടായത്. പിത്തളയില്‍ സ്വര്‍ണ്ണ നിറം വരുത്തിയാണു തട്ടിപ്പു നടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :