തിരുവനന്തപുരം|
rahul balan|
Last Modified ശനി, 26 മാര്‍ച്ച് 2016 (15:17 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നടന് മുകേഷിനേയും ആറന്മുളയില് മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിനേയും മത്സരിപ്പിക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. അഴീക്കോട് എം വി നികേഷ് കുമാര്‍ തന്നെ മത്സരിക്കാനാണ് സാധ്യത. നേരത്തെ നികേഷ് കുമാറിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സി പി എം തീരുമാനിച്ചിരുന്നു. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്.
തര്‍ക്കം നിലനില്‍ക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇന്ന് തീരുമാനമാകും. തൃപ്പൂണിത്തുറയില്‍ എം സ്വരാജിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്. സ്വരാജ് വടക്കാഞ്ചേരിയിലോ, തൃപ്പുണിത്തുറയിലോ മത്സരിക്കും. തൃപ്പുണിത്തുറയില്‍ ദിനേശ് മണി മത്സരിക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് സ്വരാജിന്റെ സ്ഥാനാര്ഥിത്വംപരിഗണനയിലെത്തിയത്. പൂഞ്ഞാറില്‍ പി സി ജോര്‍ജിനെ പിന്തുണയ്ക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.