AISWARYA|
Last Modified വ്യാഴം, 27 ജൂലൈ 2017 (09:07 IST)
മലയാളത്തിന്റെ സ്വപ്ന ജോഡികളായിരുന്നു ദിലീപും കാവ്യ മാധവനും. ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങി മീശമാധവൻ, പാപ്പി അപ്പച്ചാ, സദാനന്തന്റെ സമയം തുടങ്ങി ഇഷ്ടം പോലെ സിനിമകളിൽ ദിലീപും കാവ്യ മാധവനും ഒരുമിച്ച് അഭിനയിച്ചു. സിനിമയിൽ കാവ്യയുടെ ആദ്യ നായകന്‍ ദിലീപായിരുന്നു.
ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് കാവ്യ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ചത്.
എന്നാല്‍ സിനിമയില്‍
ദിലീപിനെക്കാളും കാവ്യയെ സ്വാധീനിച്ച ഒരാളുണ്ട്. കാവ്യയുടെ ആദ്യ ചിത്രമായ പൂക്കാലം വരവായ് സംവിധാനം ചെയ്ത കമൽ. കാവ്യ മാധവനെ സിനിമയിലേക്ക് കൊണ്ടുവന്ന ആൾ എന്ന് കമലിനെപ്പറ്റി പറയാം. പിന്നീട് കുറെ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കാവ്യയ്ക്ക് അവസരം ലഭിച്ചു. അഴകിയ രാവണൻ എന്ന ചിത്രത്തിലെ ‘വെണ്ണിലാ ചന്ദനക്കിണ്ണം‘ എന്ന പാട്ടിൽ ഭാനുപ്രിയയുടെ കുട്ടിക്കാലം കാവ്യയായുരുന്നു ചെയ്തത്. അഴകിയ രാവണന്റെ സംവിധാനവും കമലായിരുന്നു.
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങളിലും കമൽ കാവ്യയ്ക്ക് വേഷം നൽകിയിരുന്നു. ഇതിന് ശേഷമാണ് 2004 ൽ പുറത്തിറങ്ങിയ പെരുമഴക്കാലം. കാവ്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു അത്. ഈ ചിത്രത്തിലെ അഭിനയത്തിന് കാവ്യയ്ക്ക് സംസ്ഥാന അവാർഡും ലഭിച്ചു.