മരുന്നു പുരട്ടുന്നതിനിടെ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കൊച്ചി| WEBDUNIA|
PRO
PRO
നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മരുന്ന് വില്‍പ്പനക്കാരനെ പൊലീസ്‌ അറസ്റ്റുചെയ്തു. പിറവം പാഴൂര്‍ ബഥേല്‍ ജെ ജെ വില്ലയില്‍ ജോസഫ്‌ ജോണിനെ(59)യാണ്‌ തൃപ്പൂണിത്തുറ എസ്‌ ഐ പി ആര്‍ സന്തോഷും സംഘവും അറസ്റ്റുചെയ്തത്‌. ചൊവ്വാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.

മരുന്ന് വില്‍പ്പനക്കായി പുതിയകാവിലെ ബാലികയുടെ വീട്ടില്‍ എത്തിയതായിരുന്നു ഇയാള്‍. ഇവിടെ വച്ച് ബാലികയുടെ ദേഹത്ത്‌ പാടുകള്‍ മാറാനായി മരുന്നുപുരട്ടി. ഇതിനിടെ കുട്ടിയുടെ അമ്മയോട്‌ വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അമ്മ വെള്ളമെടുക്കാന്‍ പോയ സമയത്ത്‌ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കുട്ടിയുടെ നിലവിളികേട്ട്‌ അമ്മ എത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നീട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :