മനസ്സ് കൊണ്ട് വെള്ളാപ്പള്ളി എന്നും ഇടതുപക്ഷക്കാരന്‍!

കേരളത്തില്‍ എല്‍‌ഡി‌എഫും യുഡിഎഫും മാത്രം, ഒരിക്കലും ബിജെപി അധികാരത്തില്‍ വരില്ല: വെള്ളാപ്പള്ളി

aparna| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (07:48 IST)
മനസ്സ് കൊണ്ട് എന്നും താന്‍ ഇടതുപക്ഷക്കാരനാണെന്ന് വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ഇന്നലെ വൈകിട്ടാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കേരളത്തില്‍ ഒരു കാലത്തും ബിജെപി അധികാരത്തില്‍ വരില്ല. കേരളത്തില്‍ എല്‍ ഡി എഫും യുഡീഫും മാത്രമേ എക്കാലവും ഉള്ളു. ബിജെ‌ഡി‌എസിനു അത് ഒരുകാലത്ത് മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലം മാറുന്നതനുസരിച്ച് ബിജെഡിഎസിനും മാറ്റങ്ങളുണ്ടാവും എന്ന് വെള്ളാപ്പള്ളി പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും ഇടം നല്‍കാത്തതുകൊണ്ടാണ് ബിജെഡിഎസ് എന്‍ഡിഎയിലേക്ക് പോയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :