മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കം: ഹൈക്കോടതി ഉത്തരവിനെതിരെ കെ സി ബി സി സുപ്രീം കോടതിയിലേക്ക്

മദ്യശാലകള്‍ തുറക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെസിബിസി സുപ്രീം കോടതിയിലേക്ക്

Liquor Policy, KCBC, LDF Government, Bar and Beverages, Liquor Prohibition Policy, Ban On Bars, കൊച്ചി, ദേശീയപാത, മദ്യശാല, മദ്യനയം, സുപ്രീം കോടതി, കെ സി ബി സി, ഹൈക്കോടതി
കൊച്ചി| സജിത്ത്| Last Modified ശനി, 3 ജൂണ്‍ 2017 (13:58 IST)
ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ സുപ്രീം കോടതിയിലേക്ക്. തിരുവനന്തപുരം, കുറ്റിപ്പുറം - വളപട്ടണം പാതകള്‍ക്ക് ദേശീയപാതാ പദവിയില്ലെന്നും അതുകൊണ്ടുതന്നെ ആ പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനാണ് കെസിബിസി തയ്യാറെടുക്കുന്നത്.

മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ഇടത് സര്‍ക്കാര്‍ നയത്തിനെതിരെ ഈ മാസം എട്ടിന് നിയമസഭയിലേക്ക് മദ്യവിരുദ്ധ സമിതി മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ദേശീയപാതയുടെ പദവി എടുത്തകളഞ്ഞ 2014ലെ കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ബാറുടമകള്‍ കോടതിയെ സമീപിച്ചത്. ഇതോടെയാണ് അവര്‍ക്ക് അനുകൂലമായ വിധി ഉണ്ടായത്. ഇതോടെയാണ് തിരുവനന്തപുരം മുതല്‍ അരൂര്‍ വരെയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുളളതുമായ ബാറുകളും മദ്യവില്‍പ്പന കേന്ദ്രങ്ങളും തുറക്കാനും അവസരമൊരുങ്ങിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :