ഇടക്കാല ജാമ്യം ലഭിച്ച പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി മകള്‍ ഷമീറയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തി. വലിയതോതിലുള്ള ആരവം മുഴക്കി വൈകാരികമായ വരവേല്‍പ്പാണ് മദനിക്ക് ജന്മനാട് നല്‍കിയത്. കൊട്ടിയത്ത് വിവാഹചടങ്ങ് നടക്കുന്ന സുമയ്യ ഓഡിറ്റ്റോറിയത്തില് വന്‍ജനക്കൂട്ടമാണ് തിങ്ങിക്കൂടിയിരിക്കുന്നത്. കനത്ത സുരക്ഷയാണ് ഓഡിറ്റോറിയത്തിന്റെ പരിസരത്ത് പൊലീസ് ഒരുക്കിയിരിക്കുന്നത്. മദനിക്ക് വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് ദക്ഷിണമേഖലാ എഡിജിപി...