കണ്ണൂര്‍|
WEBDUNIA|
Last Modified ശനി, 30 മാര്‍ച്ച് 2013 (14:59 IST)
PRO
PRO
മതവിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ പ്രകടനം നടത്തിയ കേസില്‍ രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ ഡിവിഷന് പ്രസിഡന്റ് കക്കാട് ചിറക്കല്‍ പള്ളിക്കു സമീപത്തെ പുതിയപുരയില്‍ ഹൗസില്‍ പി പി അഫ്സല് (33), താണ മൂസേന്റകത്ത് ഷബീര്‍ (22) എന്നിവരെയാണ് ടൗണ്‍ എസ്ഐ സനല്‍കുമാറും സംഘവും പിടികൂടിയത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 2011 ഓഗസ്റ്റില്‍ കണ്ണൂര്‍ നഗരത്തില്‍ പ്രകോപനമായ പ്രകടനം നടത്തിയെന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്.