ഭൂരിപക്ഷ സമുദായങ്ങളുടെ പലായനം; എന്‍‌എസ്‌എസിന് മുഖ്യന്റെ മറുപടി

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
കേരളത്തില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ പാലായനം ചെയ്യേണ്ട സ്ഥിതിയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ അഭിപ്രായത്തിന് മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തില്‍ ആര്‍ക്കും പാലായനം ചെയ്യേണ്ടി വരില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ആര്‍ക്കും വിമര്‍ശനമുന്നയിക്കാം. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെയാണ് യുഡിഎഫ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്ന് തമിഴ്‌നാട് വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത തെറ്റാണ്. അത്തരത്തില് ചാര പ്രവര്‍ത്തനം നടന്നിട്ടില്ല. മാധ്യമങ്ങളാണ് ഇത്തരത്തില്‍ പ്രചാരം നത്തിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിനുള്ള മുന്നറിയിപ്പ് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി നിരക്ക് വര്‍ദ്ധന മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ നടപ്പാക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :