ഭൂമി തട്ടിപ്പ് : എളമരം കരീമിന്റെ ബന്ധുവിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

കോഴിക്കോട്| WEBDUNIA|
PRO
PRO
മുന്‍ മന്ത്രി എളമരം കരീമിന്റെ ബന്ധു ടിപി നൗഷാദിനെതിരായ ഭൂമി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റകൃത്യവിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. ഓഹരി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് ഭൂമി തട്ടിയെടുത്തെന്നാണ് കേസ്.

കോഴിക്കോട് മുക്കം, ബാലുശേരി മേഖലകളിലെ 15ഓളം പേര്‍ നല്‍കിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഓഹരി വാഗ്ദാനം ചെയ്ത് 55 ഏക്കര്‍ ഭൂമി തട്ടിയെന്നാണ് ആരോപണം. നൗഷാദിന് രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ പ്രത്യേക അന്വേഷണം വേണമെന്ന് തട്ടിപ്പിനിരയായവര്‍ ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :