ഭൂമി കൈയേറ്റം‍: ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കോട്ടയം| jibin| Last Modified ശനി, 3 മെയ് 2014 (15:50 IST)
ഇടുക്കി ജില്ലയിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

ഇടുക്കി ജില്ലയിലെ കൊട്ടകാമ്പൂര്‍, വട്ടവട വില്ലേജുകളിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.

വനംവകുപ്പ് മേധാവിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മനസിലാക്കിയ ശേഷമാണ് സസ്പെന്‍ഡ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ക്ക് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ ചുതലപ്പെടുത്തിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :