ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ഇനി സമ്മാനങ്ങള്‍ കൂടും

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
സംസ്ഥാനഭാഗ്യക്കുറി നറുക്കെടുപ്പില്‍ ഇനി സമ്മാനങ്ങള്‍ കൂടും. പുതുതായി കൊണ്ടുവരുന്ന നറുക്കെടുപ്പ് യന്ത്രം ഉപയോഗിച്ച് ഭാഗ്യക്കുറി നറുക്കെടുപ്പ് നടത്തുമ്പോള്‍ 5000 രൂപ മുതല്‍ താഴേക്കുള്ള സമ്മാനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി കെഎം മാണി അറിയിച്ചു.

ഭാഗ്യക്കുറി വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പുതുതായി ആരംഭിക്കുന്ന സമ്പാദ്യപദ്ധതി നിര്‍ബന്ധിതമായി നടപ്പിലാക്കില്ല. ഇത് ഭാഗ്യക്കുറി സമ്മാനാര്‍ഹരുടെ ക്ഷേമത്തിനുവേണ്ടി വിഭാവനം ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.
പുനലൂര്‍, കട്ടപ്പന, താമരശ്ശേരി എന്നീ താലൂക്ക് ഓഫീസുകള്‍ക്ക് പുറമേ മറ്റു പതിനൊന്ന് ജില്ലകളിലും ഓരോ താലൂക്ക് ഓഫീസുകള്‍കൂടി തുടങ്ങുന്നതിന് നടപടി സ്വീകരിക്കും. ലോട്ടറി ക്രമക്കേടുകള്‍ യഥാസമയം കണ്ടുപിടിക്കുന്നതിനും ഈ രംഗത്തെ ദുഷ്പ്രവണതകള്‍ക്ക് കടിഞ്ഞാണിടുന്നതിനും വകുപ്പിന് സ്വന്തമായി ഒരു വിജിലന്‍സ് സംവിധാനം രൂപീകരിക്കും. ഡിവൈഎസ് പി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും ഈ സംവിധാനം നിലവില്‍ð വരുന്നത്. വാഹനം, സ്വര്‍ണ്ണം മുതലായ സമ്മാനങ്ങള്‍ക്ക് ഏജന്റുമാര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന ഏജന്റ് പ്രൈസ് ക്ലിപ്ത തുകയായി പുന:സ്ഥാപിക്കും.

ക്ഷേമനിധിയിലുള്ള പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ കാലോചിതമായി വര്‍ദ്ധിപ്പിക്കുന്നത് തത്വത്തില്‍ð അംഗീകരിക്കുകയും അതിന് ആവശ്യമായ ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് ക്ഷേമനിധി ബോര്‍ഡിനോട് ആവശ്യപ്പെടുകയും ചെയ്തു. കേരള സംസ്ഥാന ഭാഗ്യക്കുറി വില്‍ക്കുന്ന കടകള്‍ക്ക് ലോഗോയും ബ്രാന്റിംഗും ഉള്‍പ്പെടെയുള്ള രജിസ്ട്രേഷന്‍ നിര്‍ബന്ധിതമാക്കാനും ഏജന്റുമാര്‍ക്കും വില്പനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുമുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസുകള്‍ നവീകരിക്കുന്നതിനായി അഞ്ചുകോടി രൂപ അനുവദിക്കും. 2012-13ð 1860 കോടി രൂപയുടെ വില്‍പ്പനയാണ് ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്. ഭാഗ്യക്കുറിയുടെ ചരിത്രത്തില്‍ð നാളിതുവരെ ഉണ്ടാകാത്ത അഭൂതപൂര്‍വ്വമായ വില്‍പ്പനകാരണം മൊത്തം വിറ്റുവരവ് 2778 കോടിയായി ഉയര്‍ന്നു.

സമ്മാനവിതരണത്തിനായി ഇതിന് ആനുപാതികമായി ധനകാര്യവകുപ്പ് അധിക തുക അനുവദിച്ചിരുന്നുവെങ്കിലും മാര്‍ച്ചില്‍ ബജറ്റ് അവതരിപ്പിക്കേണ്ടിയിരുന്നതിനാല്‍ നിയമസഭയുടെ അനുമതി വാങ്ങാന്‍ കഴിയാത്തതുകൊണ്ടാണ് മാര്‍ച് മാസം സമ്മാന വിതരണത്തിന് തടസം നേരിട്ടത്. കുടിശ്ശികയുള്ള സമ്മാന വിതരണം നടത്തുന്നതിന് ഊര്‍ജിത നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഏപ്രില്‍ 30-നകം സമ്മാനങ്ങളെല്ലാം നല്‍കുമെന്നും ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ക്ക് മന്ത്രി കെഎം മാണി ഉറപ്പു നല്‍കി..


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :