രാഷ്ട്രീയ പാര്‍ട്ടികളുടെ ദൗര്‍ബല്യങ്ങള്‍ ജാതി-മത ശക്തികള്‍ മുതലെടുക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. ഇക്കാര്യത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടെന്നല്ലാതെ ഏതെങ്കിലും വിഭാഗം മാറി നില്‍ക്കുന്നുവെന്ന് പറയാനാവില്ലെന്നും സുധീരന് പറഞ്ഞു.
ഭരണം നിലനിര്‍ത്താന്‍ ജാതി-മത-വര്‍ഗീയ ശക്തികളെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. ഇത് ദൗര്‍ഭാഗ്യകരമാണെന്നും സുധീരന് പറഞ്ഞു.
ജാതി-മത സംഘടനകള്‍ക്കെതിരെ നേരത്തേയും സുധീരന് രംഗത്ത് വന്നിരുന്നു. കേരളത്തില്‍ സ്വാധീനവലയം ഉറപ്പിക്കാന്‍ മത-സാമുദായിക-വര്‍ഗീയ ശക്തികള്‍ കിടമത്സരം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതിനെതിരെയും സുധീരന് രംഗത്ത് വന്നിരുന്നു.