ന്യൂഡല്‍ഹി|
Joys Joy|
Last Modified വ്യാഴം, 22 ജനുവരി 2015 (11:57 IST)
ബാര്‍കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി. സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. 10 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെ ആയിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
അത്ഭുതകരമായ കാര്യങ്ങളാണ് കേരളത്തില്‍ നിന്ന് ഉണ്ടാകുന്നതെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും കോടതി ഹര്‍ജി തള്ളിക്കൊണ്ട് പറഞ്ഞു. സര്‍ക്കാരിന്റേത് പ്രായോഗിക മദ്യനയം അല്ല. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.