ബജറ്റ് ചര്‍ച്ചയ്ക്കെത്തിയ മാണിക്ക് കരിങ്കൊടി

തിരുവനന്തപുരം| Joys Joy| Last Updated: വെള്ളി, 23 ജനുവരി 2015 (12:22 IST)
ബജറ്റ് ചര്‍ച്ചയ്ക്ക് ദര്‍ബാര്‍ ഹാളിലെത്തിയ ധനമന്ത്രി കെ എം മാണിക്ക് കരിങ്കൊടി. ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ബജറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എത്തിയപ്പോള്‍ ആയിരുന്നു പ്രതിഷേധവുമായി ഡി വൈ എഫ് ഐ എത്തിയത്. നേരത്തെ പ്രതിഷേധം ഭയന്ന് പി ഡബ്ല്യു ഡി റെസ്റ്റ് ഹൌസില്‍ നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് ചര്‍ച്ചാവേദി മാറ്റുകയായിരുന്നു. പക്ഷേ, മാറ്റിയ വേദിയിലേക്കും പ്രതിഷേധക്കാര്‍ എത്തുകയായിരുന്നു.

ആദ്യം മൂന്നു ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആണ് പ്രതിഷേധവുമായി എത്തിയത്. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. തുടര്‍ന്ന്, നഗരസഭയിലെ ഇടതുപക്ഷ കൌണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി ദര്‍ബാര്‍ ഹാളിലേക്ക് എത്തുകയായിരുന്നു.
മുദ്രാവാക്യം വിളിച്ചെത്തിയ ഇവരെ പൊലീസ് തടഞ്ഞു.

കഴിഞ്ഞദിവസം ചേര്‍ന്ന ഇടതുമുന്നണിയോഗത്തില്‍ കെ എം മാണിയെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ഇന്നത്തെ പ്രതിധേഷേധം. അതേസമയം പാലായില്‍ യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘര്‍ഷം. യു ഡി എഫ് പ്രവര്‍ത്തകരും ബി ജെ പി പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :